Sunday, March 1News That Matters
Shadow

പുതിയ ജില്ലാ രൂപീകരണത്തെ അവഗണിക്കുന്നവർക്ക് മലപ്പുറം ജനത മറുപടി നൽകും: അജ്മൽ ഇസ്മായിൽ

വേങ്ങര: വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മലപ്പുറത്തിന്റെ കുതിപ്പിനായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം അവഗണിക്കുന്നവരെ വീട്ടിലിരുത്താൻ ജില്ലയിലെ പ്രബുദ്ധ ജനത ആർജ്ജവം കാണിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം അജ്മൽ ഇസ്മായിൽ. മലപ്പുറത്തിന്റെ വികസനത്തിനായി തിരൂർ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാൻഡ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംസ്ഥാന ജാഥകൾ നടത്തുന്ന ഇടത്-വലത് മുന്നണികൾ മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥ ചർച്ച ചെയ്യാത്തത് ജനങ്ങളെ വെറും വോട്ടുബാങ്കായി കാണുന്നത് കൊണ്ടാണ്. തിരൂർ ജില്ലാ രൂപീകരണത്തെ വർഗീയമായും വിഭജനവാദമായും ചിത്രീകരിക്കുന്നവർ സംഘപരിവാറിന് വളം വെച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കല്ലൻ അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, അരീക്കൻ ബീരാൻകുട്ടി, കെ. ഹനീഫ, ആരിഫ ടീച്ചർ, കോറാടൻ റുഖിയ നാസർ, ഇ.കെ. അബ്ദുൽനാസർ, ഇല്ലിക്കോടൻ അബ്ദുൽനാസർ എന്നിവർ സംസാരിച്ചു. സബാഹ് സ്ക്വയറിൽ നിന്നാരംഭിച്ച ഡിമാൻഡ് മാർച്ചിന് കെ.കെ. സൈതലവി, പി. ഇസ്മായിൽ, പി. ഷൗക്കത്തലി, കണ്ണേത്ത് നൗഷാദ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL