Sunday, March 1News That Matters
Shadow

മാപ്പിള കലകൾക്ക് ജനപ്രീതി വർദ്ധിക്കുന്നു; സർക്കാർ പ്രോത്സാഹനം നൽകണം: ഡോ. അബു കുമ്മാളി

ഫറോക്ക്: മാപ്പിള കലകൾക്ക് മഹത്തായ പാരമ്പര്യമാണുള്ളതെന്നും പുതിയ കാലഘട്ടത്തിൽ ഇത്തരം കലകൾക്ക് വലിയ രീതിയിൽ ജനപ്രീതി വർദ്ധിച്ചിട്ടുണ്ടെന്നും ഡോ. അബു കുമ്മാളി പറഞ്ഞു. ഫറോക്കിൽ നടന്ന കോൽക്കളി മത്സര സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള കലകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഫറോക്ക് നഗരസഭാ ചെയർപേഴ്സൺ സി. ചന്ദ്രിക, രാമനാട്ടുകര നഗരസഭാ ചെയർമാൻ ബുഷ്റ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL