Sunday, March 1News That Matters
Shadow

റോഡു സുരക്ഷാ പ്രവർത്തനങ്ങളിൽ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടാകും : റാഫ്

കോഴിക്കോട്. പോലീസ്, മോട്ടോർ വാഹന, എക്സൈസ്, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് ബസ് സ്റ്റാൻൻ്റുകൾ, അപകടമേഖലകൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ റോഡു സുരക്ഷ ബോധവൽക്കരണ കർമ്മ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. ജില്ലയിലെ 13 മേഖലകളിലായി റോഡ് അപകട നിവാരണം, ലഹരി വ്യാപനം തടയൽ,ജലജന്യ രോഗ പ്രതിരോധം,പരിസര ശുചീകരണം, ഡ്രൈവർമാർക്കായുള്ള സൗജന്യ കണ്ണു പരിശോധന ക്യാമ്പുകൾ എന്നിവ നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് വിജയൻ ആലമ്പ്രത്തിന്റെ അധ്യക്ഷതയിൽ ഇസ്ലാമിയ സെൻ്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വിജയൻ കൊളത്തായി, കെ ടി എ സമദ്,അനീഷ് മലാപ്പറമ്പ്, ലൈല രാമനാട്ടുകര, ഹംസഹാജി ഞാറക്കാടൻ,ജമീല കൊയിലാണ്ടി, മുഹമ്മദ് ഫാരിസ്, എ കെ അഷറഫ്, ഹസ്സൻ കച്ചേരി,പി ലക്ഷ്മണൻ ടി സക്കീർ ഹുസൈൻ,ദിനേശ് ബാബു,റസീന ഫറോക്ക്, അരവിന്ദൻ പെരുമണ്ണ,ടി ഷാഹിനി, എം അബ്ദുൽ സലീം, കെ കെ കോയ, സാബിറ, അബൂ പള്ളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. എം ആർ സി ഫറോക്ക് സ്വാഗതവും ലൈജു റഹീം മാങ്കാവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL