Monday, March 2News That Matters
Shadow

മനാറുൽ ഹുദാ യു.പി സ്കൂൾ വാർഷികാഘോഷം നടന്നു

വേങ്ങര: മനാറുൽ ഹുദാ യു.പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു. ധാർമിക മൂല്യങ്ങളിലൂടെ പുതുതലമുറയെ വളർത്തി രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിർത്താൻ ഏവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഹസീബ് പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ പൂർവ്വ വിദ്യാർത്ഥി അനീൻ പി.എയെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ ‘സ്മാർട്ട് പേരന്റ്’ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഊരകം പഞ്ചായത്ത് അംഗങ്ങളായ മൻസൂർ ടി., ഷക്കീല അത്തോളി, മുഹമ്മദ് ഷെരീഫ്, മൊയ്തീൻ കുട്ടി, ശ്രീജ, ബുഷ്റ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. ഫാത്തിമ സുഹറ, ഹഫ്സത്ത്, ഷൈനി, ആയിഷ, സിംലി, രേഷ്മ, റൈഹാനത്ത് തുടങ്ങിയ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ആബിദ് മാഷ് സ്വാഗതവും കോർഡിനേറ്റർ തൗഹീദ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL