വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സ്വബോധമുള്ള മാനവസമൂഹം ഒരുമിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ. കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ലഹരിക്കെതിരെ ഒരു വോട്ട്’ എന്ന പ്രമേയം ഉയർത്തി ജില്ലയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സിറാജ് വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ മുഖ്യപ്രഭാഷണവും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ഉൽബോധന പ്രസംഗവും നടത്തി. ലഹരി വിപത്തിനെക്കുറിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റസിയ പറപ്പൂർ ക്ലാസ്സെടുത്തു. സംഘടനയിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസൈനാർ ഊരകം, മൈമൂന എൻ.ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, മുഹമ്മദ് ബാവ എ.ആർ. നഗർ, മണ്ണിൽ ബിന്ദു, ബോസ് മാസ്റ്റർ കോട്ടക്കൽ, അഷ്റഫ് ഇന്ത്യൻ, ഷാഫി കോഴിക്കോട്, ജമീല കൂരിയാട്, വിശാലാക്ഷി അങ്ങാടിപ്പുറം, സുബൈദ കാളങ്ങാടൻ, ഷാഹിദാ ബീവി, ഷക്കീല വേങ്ങര തുടങ്ങിയവർ സംസാരിച്ചു.

