Thursday, March 12News That Matters
Shadow

ഭിന്നശേഷി തൊഴിൽ സംരംഭങ്ങൾക്ക് കരുത്തായി കോട്ടക്കലിൽ ‘ഡിഫറന്റ് എക്സ്പോ 2026’ന് തുടക്കം

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയുടെ സഹകരണത്തോടെ പെരുമണ്ണ ക്ലാരി ചിരാഗ് ഭിന്നശേഷി തൊഴിൽ കേന്ദ്രം സംഘടിപ്പിക്കുന്ന ‘ചിരാഗ് ന്യൂവിഷൻ ഡിഫറന്റ് എക്സ്പോ 2026’ കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിലും ആത്മവിശ്വാസവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല ടീച്ചർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കാഴ്ചപരിമിതിയുള്ളവർ നിർമ്മിച്ച ഗുണമേന്മയുള്ള സൈക്കിളുകൾ, ട്രൈസൈക്കിളുകൾ എന്നിവ വിലക്കുറവിലും വാറന്റിയോടെയും മേളയിൽ ലഭ്യമാണ്. എക്സ്പോയുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ് നിർവ്വഹിച്ചു. ദിവസേനയുള്ള നറുക്കെടുപ്പിന് പുറമെ ബംബർ സമ്മാനമായി മൂന്ന് സൈക്കിളുകളും വിജയികൾക്ക് ലഭിക്കും. ഭിന്നശേഷിക്കാരുടെ ഈ സദുദ്യമത്തെ പിന്തുണയ്ക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ കെ.കെ. നാസർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL