Friday, March 13News That Matters
Shadow

ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി: ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു. മക്കരപ്പറമ്പ് സ്വദേശി മുബഷിർ (26) ആണ് മരിച്ചത്. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.​ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. വെറും മൂന്ന് മാസം മുൻപാണ് മുബഷിർ ജോലിക്കായി കുവൈത്തിൽ എത്തിയത്. വിവാഹം കഴിഞ്ഞ് ആറു മാസം തികയുന്നതിനിടെയാണ് ഈ യുവപ്രവാസിയെ മരണം കവർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL