Sunday, March 1News That Matters
Shadow

പരപ്പനങ്ങാടിയിൽ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

പരപ്പനങ്ങാടി: ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടക്കാട് സ്വദേശി വി.പി. ഇഹ്സാനുൽ ബഷീർ (32), ചെട്ടിപ്പടി സ്വദേശി കെ.വി. നിഷാദ് (34) എന്നിവരെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് അരിയല്ലൂർ കൊടക്കാട് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഇവരുടെ സ്കൂട്ടറിൽ നിന്ന് 9.692 ഗ്രാം മെത്താംഫിറ്റമിൻ (രാസലഹരി) കണ്ടെടുത്തു. ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവരിൽ ഇഹ്സാനുൽ ബഷീർ മുൻപും പരപ്പനങ്ങാടി റേഞ്ചിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, ദിദിൻ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL