Monday, March 2News That Matters
Shadow

ഊരകം ആറാം വാർഡ് വനിതാ ലീഗ് ഉല്ലാസയാത്രയ്ക്ക് ആവേശകരമായ തുടക്കം

ഊരകം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് തുടക്കമായി. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫും, ഊരകം പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സൗദ അബൂത്വാഹിറും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വനിതകൾക്കിടയിൽ കൂട്ടായ്മയും മാനസിക ഉല്ലാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചത്. വനിതാ ലീഗ് പ്രവർത്തകരും വാർഡിലെ നിരവധി സ്ത്രീകളും യാത്രയുടെ ഭാഗമായി. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര വനിതകൾക്ക് പുതിയ അനുഭവങ്ങളും ഊർജ്ജവും പകരുന്ന ഒന്നായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL