പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി നിസാർ അന്തരിച്ചു. കഴിഞ്ഞ 11-ാം തീയതി പറമ്പിൽ പീടികയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്കടപ്പുറായ മാടം ചിന കൊട്ടേക്കാട്ട് നിസാർ (32) അന്തരിച്ചു. പരേതനായ മമ്മീതുവിന്റെയും ജമീലയുടെയും മകനാണ്. സബാനയാണ് ഭാര്യ. മുഹമ്മദ് അഫ്സാൻ, ഹിനാറ എന്നിവരാണ് പരേതന്റെ മക്കൾ.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (22.01.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാടം ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

