വേങ്ങര: പാക്കടപ്പുറായയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാക്കടപ്പുറായ ഉള്ളാട്ടുപറമ്പിൽ പരേതനായ കീരൻ കുട്ടി എന്നവരുടെ മകൻ രഘു (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 8-നും 11-ന് ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാക്കടപ്പുറായയിലുള്ള ഒരു കെട്ടിടത്തിന്റെ വരാന്തയിൽ മൃതദേഹം കിടക്കുന്നത് വേങ്ങര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വേങ്ങര പോലീസ് ക്രൈം 27/2026 നമ്പറായി യു/എസ് 194 ബി.എൻ.എസ്.എസ് (BNSS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
