പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി. പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ഇടപെടുകയായിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
