Sunday, January 11News That Matters
Shadow

വ്യാജ വോയ്‌സ് സന്ദേശം: കോട്ടക്കൽ നഗരസഭ കൗൺസിലർ സുഫൈറ ബാബു പോലീസിൽ പരാതി നൽകി

കോട്ടക്കൽ നഗരസഭയിലെ 27-ാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച നിയുക്ത കൗൺസിലർ സുഫൈറ ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വോയ്‌സ് സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുഫൈറ ബാബു 19-12-2025 കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) പരാതി നൽകി. വിജയത്തിന് പിന്നാലെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള അസത്യമായ സന്ദേശങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL