കോട്ടക്കൽ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി കേരള സ്നേഹോപഹാരം നൽകി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി ഉപഹാരം സമ്മാനിച്ചു. E അസീസ് രണ്ടത്താണി, പി ടി അസീസ്, അസീസ് കൊങ്ങപ്പള്ളി, കോട്ടക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീഷ് സംബന്ധിച്ചു.
