എടക്കര: മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ട് പേര് എടക്കര പൊലിസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ് (42), തൃശൂര്‍ ചിറയമനങ്ങാട് കാരേങ്ങല്‍ ഹക്കീം (42) എന്നിവരെയാണ് എടക്കര എസ്.ഐ പി. ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. എടക്കര പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉച്ചക്ക് രണ്ട് മണിയോടെ കാലിക്കറ്റ് നിലമ്പൂര്‍ ഊട്ടി റോഡില്‍ പൂച്ചക്കുത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു പ്രതികള്‍ കഞ്ചാവ് കടത്തിയത്. തെര്‍മോകോള്‍ പെട്ടികളില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ അടുക്കിവെച്ചായിരുന്നു കടത്ത്. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. മുമ്പും ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com