കൊളത്തൂർ: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്‍റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടില്‍ അബ്ദുല്‍ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.
രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ എസ്.ഐ രാജേഷ്, സി.പി.ഒ മാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com