മഞ്ചേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍ കാറ്റില്‍ അടർന്നു വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്. ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്ബ് ജനല്‍ ആണ് വൈകിട്ട് നിലം പൊത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതർ വ്യക്തമാക്കി.

