വേങ്ങര : 6 മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം.വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു. കഴിഞ്ഞ ഡിസംബറിൽ വേങ്ങര ടൗൺ മോഡൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കേസ്സിനിടയാക്കിയത്. 6 മാസം മുമ്പ് ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ ബസ് സ്റ്റാൻ്റിലും ചാത്തൻകുളത്തുള്ള സ്കൂൾ റോഡിലും വച്ച് തല്ലി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ അന്ന് വാട്സപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരിന്നു. ഇന്നലെ നടന്ന സംഭവമെന്ന് തോന്നിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം അജയനന്നൊരു ഫെയ്സ്ബുക്കുടമ ദൃശ്യങ്ങൾ തൻ്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം ചർച്ചയായത്. നിരവധിയാളുകൾ അടുത്ത് നടന്ന സംഘർഷമെന്ന നിലയിൽ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും പലരും വിദ്യാർത്ഥികൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അക്രമണത്തിൽ ഉൾപ്പെട്ട മുതിർന്ന 3 വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് കേസ്സെടുക്കുന്നത്. 3ആൾക്കും എതിരെ തവനൂർജുവൈനൽ കോടതിയിൽ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിച്ചതായും പൊലിസ് അറിയിച്ചു.

