ഹജ്ജ് 2025: ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ: ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്നായി എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, കണ്ണൂർ 4755 ഉം തീർത്ഥാടകരാണ് ഹജ്ജിന് യാത്രയായത്. ഹജ്ജിന് സൗദിയിലെത്തിയ തീർത്ഥാടകരിൽ 8 (എട്ട്) പേർ സൗദിയിൽ വെച്ച് ഇതിനകം മരണപ്പെട്ടു. കേരളത്തിൽ നിന്നും 2025 മെയ് 10-നായിരുന്നു തീർത്ഥാകർ സൗദിയിലേക്ക് ഹജ്ജിന് പുറപ്പെട്ടിരുന്നത്. ഹജ്ജ് യാത്രയുടെ ആദ്യവിമാനം കോഴിക്കോട് എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ എക്സ്പ്പ്രസ്സുൂം കണ്ണൂരിൽ നിന്ന് മെയ് 11ന് എയർ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയിൽ നിന്നും മെയ് 16 സൗദി എയർലൈൻസുമാണ് സർവ്വീസുൂകൾ നടത്തിയിരുന്നത്. കോഴിക്കോട് നിന്നും 31-ഉം, കൊച്ചിയിൽ നിന്നും 23-ഉം കണ്ണൂരിൽ നിന്നും 28മുൾപ്പെടെ മൊത്തം 82 സർവ്വീസുകളാണ് ഉള്ളത്.
