പരപ്പനങ്ങാടി : ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗ്രാമിക പള്ളിപ്പുറം പ്രദേശത്തെ വീട്ട് മുറ്റങ്ങളിൽ വ്യക്ഷതൈനട്ട് മാതൃകയയായി. വീട്ട് മുറ്റ വ്യക്ഷ തൈ നടൽ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാനകർഷക മിത്ര അവാർഡ് ജേതാവും പരപ്പനാട് ഹെർബൽ ഗാർഡൻ ഉടമയുമായ റസാഖ് മുല്ലേപ്പാട്ട് നിർവഹിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി തുടിശ്ശേരി സുരേഷ് കുമാർ, ഗ്രാമിക പ്രസിഡൻ്റ് എ.വി.ജിത്തു വിജയ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, ടി. ഹരീഷ്, എ.വി. വിജയ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
