തിരൂരങ്ങാടി : നഗരസഭയുടെ അധീനതയിൽ പൊതുമരാമത്ത് പണി നടന്നുകൊണ്ടിരിക്കുന്ന തിരൂരങ്ങാടിയിൽ നിന്നും വെള്ളിന കാട്ടിലേക്ക് പോകുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള റോഡ് പണിയുമായി ബന്ധപ്പെട്ട പഴയ ഇരുമ്പ് കമ്പികൾ നീക്കിയിട്ടിരിക്കുന്നത് സ്കൂൾ തുറന്നതിനാൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും തിരൂരങ്ങാടി നഗരസഭക്ക് പൊതു പ്രവർത്തകനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകി.

ഫോട്ടോ : സ്കൂളിൻറെ മതിലിനോട് ചേർന്ന് കൂട്ടിയിരിക്കുന്ന ഇരുമ്പ് കമ്പികൾ അപകടകരമായ രീതിയിൽ