മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. മുൻപ് നിരവധി ഡേറ്റുകൾ കളക്ടർ ഭൂമി നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com