പരപ്പനങ്ങാടി : കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ പുത്തൻ പീടിക – പള്ളിപ്പുറം പ്രദേശത്ത് കലാ- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി മാറിയ ഗ്രാമിക പള്ളിപ്പുറം മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു. സാംസ്കാരിക സദസ് കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രദേശത്ത് നിന്ന് മരണാനന്തരം ശവശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ട് നൽകി സമൂഹത്തിന് മാതൃകയായ പുത്തുകാട്ടിൽ ശാന്ത, ശോഭന എന്നിവരെ ഇഷ ഗോൾഡ് എം.ഡി. നൗഫൽ ഇല്യൻ, സ്വർണ്ണാലയ ജ്വല്ലറി എം.ഡി. റെഫീഖ് എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് അരങ്ങേറിയ പ്രദേശത്തെ കുട്ടികളുടെ കലാ പരിപാടികളും, ഗ്രാമിക പാട്ട് കൂട്ടത്തിൻ്റെ ഗാനമേളയും, പരപ്പനങ്ങാടി മോഹനം തിയേറ്റേഴ്സിൻ്റെ നാറാണത്ത് ഭ്രാന്തൻ നാടകവും കാണികൾക്ക് ദൃശ്യവിസ്മയമായി.
ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമിക ട്രഷറർ വിനീഷ് കൂരിയിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർമാരായ ജൈനിഷ മണ്ണാരക്കൽ, തുടിശ്ശേരി കാർത്തികേയൻ, പി.കെ. ബാലൻ മാസ്റ്റർ, എം.കെ. രാമൻകുട്ടി മാസ്റ്റർ, എം. സിദ്ധാർത്ഥൻ, പുനത്തിൽ അനി, തുടിശ്ശേരി ആദിക ജിജീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഇഷ ഷംസുദീൻ നന്ദി അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com