Thursday, September 18News That Matters
Shadow

ആൽക്കൂട്ട ആക്രമണം പറപ്പൂർ സ്വദേശി കൊല്ലപ്പെട്ടു.

കർണ്ണാടക മംഗളൂരുവിൽ ആൽക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിൻ്റെ മൃതദേഹം ബന്ധുക്കൾ വിട്ടുനൽകി. മൃതദേഹവുമായി ബന്ധുക്കളുടെ നാട്ടിലേക്ക് തിരിച്ചു. കൊലപാതകത്തിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.കർണാടക സ്‌പെഷ്യൽ ബ്രാഞ്ചും കേരള സ്‌പെഷ്യൽ ബ്രാഞ്ചും ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനൽകിയ അഷ്‌റഫിൻ്റെ സഹോദരൻ അബ്ദുള് ജബ്ബാർ പറഞ്ഞു. ആൾക്കൂട്ട മർദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.അഷ്‌റഫ് മാനസിക പ്രശ്‌നമുള്ള ആളാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്‌റഫ് ഏതെങ്കിലും തരത്തിൽ പ്രശ്‌നമുണ്ടാക്കിയ മുൻകാല അനുഭവങ്ങൾ ഇല്ല. പോലീസ് അന്വേഷണത്തിൽ പരാതികളില്ല – അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ചാണ് ബത്ര കല്ലൂർത്തി ക്ഷേത്രമൈതാനത്ത് വച്ചാണ് മലയാളിയെ ആൾക്കൂട്ടം മർദിച്ചു കൊന്നത്. ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നയാളാണ് അഷ്‌റഫ്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോർട്ട്. ആവർത്തിച്ചുള്ള ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന യുവാവ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL