വേങ്ങര : ഹരിത കേരളം മിഷൻ ആഭിമുഖ്യം കൊടുക്കുന്ന നീലക്കുറിഞ്ഞി പഠനോത്സവം 2025 ബ്ലോക്ക്തല ക്വിസ് മത്സരം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിതമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ അഖിലേഷ്.ടി.എസ് സ്വാഗതം പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്വിസ് മത്സരത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴോളം പഞ്ചായത്തുകളിൽ നിന്നായി 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കടുത്ത മത്സരം കാഴ്ചവെച്ച പരിപാടിയിൽ എ കെ എം എച്ച് എസ് എസ് കോട്ടൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി എ ഒന്നാം സ്ഥാനം കരസ്ഥമാക്കി, പി കെ എം എച്ച്എസ്എസ് എടരിക്കോട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീ നിഹാദ് പി വി രണ്ടാം സ്ഥാനം കരസ്ഥമാക്കി, എയുപി സ്കൂൾ പറപ്പൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീ സനിൽ നാസർ കെ പി മൂന്നാം സ്ഥാനവും, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ കെ വി നാലാം സ്ഥാനവും കരസ്ഥമാക്കി.ഈ നാലു വിദ്യാർത്ഥികൾക്കും ഇ വരുന്ന 29-ാം തിയതി നടക്കുന്ന മലപ്പുറം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. ബ്ലോക്ക് ഉദ്യോഗസ്ഥരായ ശ്രീ സുരേഷ് കുമാർ, ഷാഹിന, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ജോഷ്വ ജോൺ എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com