വേങ്ങര: ഊരകം പഞ്ചായത്ത് മസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ. പൂക്കോയതങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന കിഡ് – കാൻ പദ്ധതി ,രോഗീ സൗഹൃദം പദ്ധതി, വി-ഓൺ പദ്ധതി,എന്നിവയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ് ( SAFE – Social Activities For Enfeebled)പരിചയപ്പെടുത്തുന്നതിനായി വാർഡ് കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്ന് ഗൃഹസന്ദർശനം നടത്തി ഡാറ്റ തയാറക്കുന്നതിന് വേണ്ടിയാണ് കോ – ഓഡിനേറ്റർമാരെ നിയമിച്ചത്, പരിശീലനപരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.ടി. അബ്ദു സമദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, എൻ. ഉബൈദ് മാസ്റ്റർ,കെ.കെ. അലി അക്ബർ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്,പൂക്കുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, എം.കുഞ്ഞാപ്പ , പി.കെ.അബൂത്വാഹിർ,പി.മുസ്തഫ, തൊമ്മാഞ്ചേരി മൻസൂർ, ടി.അബ്ദുൽ ഹക്കീം, ആപ്കോ – ഓഡിനേറ്റർ എം.കെ. നിയാസ് പ്രസംഗിച്ചു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com