വൈലത്തൂർ: ആദൃശേരി കാവപ്പുരയിൽ മാതാവിനെ മകൻ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ തലക്കിട്ടും ക്രൂരമായി കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ മകനാണ് മുസമ്മിൽ(30) മാനസിക രോഗിയായ മുസമ്മിലാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. കൽപ്പകഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പ സമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com