മലയാളി യുവാക്കള്‍ യു.എ.ഇയില്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. ഏജന്റിന്റെ ചതിയിലകപ്പെട്ട യുവാക്കളാണ് നാട്ടിലേക്ക് മടങ്ങിയത്. പത്തനംതിട്ട സ്വദേശികളായ ഷിനോ, വൈഷ്ണു, വിഷ്ണു, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലെത്തിയത്. യു.എ.ഇയില്‍ ഷിപ്പിങ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് ഇവരെ വിദേശത്ത് എത്തിച്ചത്. തൃശൂര്‍ ചാവക്കാട് കേന്ദ്രമായുള്ള ഏജന്റ് ഇവരില്‍നിന്നും 1,35,000 രൂപ വീതം വിസക്കായി വാങ്ങിയിരുന്നതായി യുവാക്കള്‍ പറഞ്ഞു. തുടർന്ന് യു എ ഇ യിലെത്തിയ ഇവരെ ഏജന്‍റ് പ്രതിനിധി വിമാനത്താവളത്തില്‍ സ്വീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് പലപ്പോഴും ഇവർക്ക് ഭക്ഷണം നല്‍കിയത്. ഇന്‍റര്‍വ്യൂവിനെന്ന് പറഞ്ഞ് ഏജന്റ് പ്രതിനിധി ഷിപ്പിങ് കമ്ബനിയില്‍ കൊണ്ടു പോയെങ്കിലും ഡിപ്ലോമയും ഡിഗ്രിയുമെല്ലാമുള്ള തങ്ങളില്‍ ഒരാള്‍ക്കും ഏജന്‍റ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. വിസക്ക് കാലാവധിയുണ്ടെന്നും വേറെ ജോലി ശരിയാകുമെന്നും വിശ്വസിപ്പിച്ച് പ്രതിനിധി പല സ്ഥലങ്ങളിലും കൊണ്ടു പോയെങ്കിലും എവിടെയും ജോലി ലഭിച്ചില്ല. ബൈക്ക് വിറ്റും വായ്പയെടുത്തും സംഘടിപ്പിച്ച പണം നല്‍കി യു.എ.ഇയിലെത്തിയ തങ്ങള്‍ അനുഭവിച്ച ദുരിതം മറ്റൊരാള്‍ ക്കുമുണ്ടാകരുതെന്നും യുവാക്കള്‍ പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നിരുത്തരവാദപരമായ മറുപടിയാണ് ഏജന്റില്‍ നിന്നും പ്രതിനിധിയില്‍നിന്നും ലഭിച്ചതെന്നും യുവാക്കള്‍ പറഞ്ഞു. പിന്നീട് ഇന്ത്യന്‍ അസോസിയേഷന്‍ ഇടപെട്ടതോടെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് യുവാക്കള്‍ നല്‍കിയത്. പണം നല്‍കുന്നതിന് മുമ്ബ് ഏജന്റുമായി കൃത്യമായ കരാര്‍ ഉണ്ടാക്കാതിരുന്നതാണ് യുവാക്കള്‍ക്ക് വിനയായത്. റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീമിന്‍റെ നിർദേശപ്രകാരം വിഷയത്തിലിടപെട്ട സാമൂഹിക പ്രവര്‍ത്തകരായ നാസര്‍ അല്‍മഹ, കിഷോര്‍ എന്നിവര്‍ പറഞ്ഞു. അംഗീകൃത ഏജന്റായാലും പണവും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും കൈമാറുമ്ബോള്‍ കൃത്യമായ കരാര്‍ ഉണ്ടാക്കണം. വഞ്ചകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കരാറുകള്‍ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com