മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി. സ്ക്കൂൾ പി.ടി.എ യോഗം പ്രസിഡണ്ട് മുസ്ഥഫാ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. അലി, അബിദ് പൂത്തട്ടായി ,പി.വി.പി മുസ്ഥഫ,ഗിരീഷ് മാസ്റ്റർ, സഫൂറ കെ പ്രസംഗിച്ചു.
2024 – 2025 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളായി അഷ്റഫ് കളത്തിങ്ങൽ പാറ ( പ്രസിഡണ്ട് ), പി.വി.പി. മുസ്ഥഫ (വൈസ് പ്രസിഡണ്ട് ), സഫൂറ കെ (എം.ടി.എ. പ്രസിഡണ്ട് ) എന്നിവരെ ഐക്യ കൺട്യേന തെരഞ്ഞെടുത്തു. ഹെഡ് മാസ്റ്റർ കെ. പ്രശാന്ത് സ്വാഗതവും എൻ. അബ്ദുള്ള നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com