കൊടിഞ്ഞി മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹൈദർ ഹാജി പാലക്കാട്ടിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി യു വി അബ്ദുൽ കരീം ഉൽഘാടനം നിർവഹിച്ചു. മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി പി മുനീർ മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡന്റ്മാരായ പത്തൂർ കുഞ്ഞു മരക്കാർ, ഇപ്പുനഹാ പാലക്കാട്ട്, മുതിർന്ന കോൺഗ്രസ് നേതാവ് ഹംസ പി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ദാവൂദ് പള്ളിക്കൽ, നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ കുഞ്ഞു കണ്ണാട്ടിൽ, അബ്ദു വി വി, ബാവ പാലക്കാട്ട്, കാസ്മി പാലക്കാട്ട്, കുഞ്ഞാലി പി, അസൈനാർ വെള്ളിയാമ്പുറം, ഷാക്കിർ പി, അബ്ദു സി കെ, മുനീർ പി പി തുടങ്ങിയവർ പങ്കെടുത്തു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com