അസറ്റ് യുവ പ്രതിഭാ പുരസ്‌കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് പുരസ്‌കാരത്തിന്റെ ഭാഗമായി നല്‍കിയത്. ഇച്ഛാശക്തി കൊണ്ട് ഏത് താഴ്ന്ന നിലയില്‍ ഉള്ളവര്‍ക്കും ഏതാകാശവും കീഴടക്കാന്‍ കഴിയുമെന്ന് പുരസ്‌കാരം നല്‍കിക്കൊണ്ട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറിയം ജുമാന പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനമാണെന്നും പിന്നാക്ക പ്രദേശങ്ങളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അസറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃ കാപരമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, പി ഉബൈദുള്ള, ടി വി ഇബ്രാഹിം, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാന്‍ പി സി, ഒപി കുഞ്ഞാപ്പു ഹാജി, ഷൗക്കത്ത് വളച്ചട്ടിയില്‍, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍, ജനറല്‍ സെക്രട്ടറി വി എ വഹാബ്, എസ് പി കുഞ്ഞമ്മദ്, മുന്‍ വിഎച്ച്എസ്ഇ എഡി കുഞ്ഞമ്മദ് മാസ്റ്റര്‍, എസ് കെ അസൈനാര്‍, തറമ്മല്‍ അഷ്‌റഫ്, ഉസ്മാന്‍ വി പി കെഎംസിസി, സജീവന്‍ കല്ലോത്ത്, വീര്‍ക്കണ്ടി മൊയ്തു എന്നിവര്‍ സംസാരിച്ചു. അസറ്റ് നല്‍കിയ ഈ ഉപഹാരം തനിക്ക് ഏറെ സഹായവും പ്രചോദനവുമാണെന്ന് മറുപടി പ്രസംഗത്തില്‍ മറിയം ജുമാന പറഞ്ഞു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടര്‍ ടി സലീം നന്ദിയും പറഞ്ഞു.
