ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോ. പുഷ്പയ്ക്കെതിരെ മറ്റൊരു പരാതി. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ കൈ തളർന്നുപോയെന്നാണ് പരാതി. ആര്യാട് സ്വദേശി രമ്യ -അഗേഷ് ദമ്പതികളുടെ കുഞ്ഞിന്‍റെ വലത് കൈയാണ് തളർന്നത്. പ്രസവത്തിനിടയിലുണ്ടായ പരിക്കാണ് തളർച്ചക്ക് കാരണമെന്ന് മെഡിക്കൽ കോളജിലെ ചികിത്സാ രേഖകൾ പറയുന്നു.
അതേസമയം നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ പുഷ്പയടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുണ്ടായത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്…തുടങ്ങിയ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. നവജാത ശിശുവിന്‍റെ അസാധാരണ വൈകല്യത്തിൽ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് സംരക്ഷിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാപ്പിഴവില്ലെന്ന് അഡീഷണൽ ഡയറക്ടർ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശയവിനിമയത്തിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി താക്കീതിൽ ഒതുക്കിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ ശിപാർശ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com