റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണുകള്‍ കവരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം വളപ്പില്‍, സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് അറസ്റ്റിലായത്. ഒരുലക്ഷം രൂപ വിലയുള്ള രണ്ട് ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. എറണാകുളം റെയില്‍വേ സംരക്ഷണ സേനയും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
സ്റ്റേഷനുകളിലെ വെയിറ്റിങ് റൂമുകളില്‍ നിന്നാണ് ഇവര്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നത്. പാലരുവി എക്സ്പ്രസ്സില്‍ ഇവര്‍ ഉണ്ടെന്ന് വിവരം ലഭിച്ച അന്വേഷണ സംഘം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മോഷ്ടിക്കുന്ന മൊബൈലുകള്‍ കോഴിക്കോട്, തിരൂര്‍, ആലുവ മുതലായ സ്ഥലങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ വില്‍ക്കുകയാണ് ഇവരും പതിവ്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com