എടവണ്ണയിൽ വാഹനാപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. എടവണ്ണ മുണ്ടേങരയിലാണ് അപകടം നടന്നത്. രണ്ടുപേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഒതായി ഭാഗത്തേക്ക് സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു ഇവർ. സ്കൂട്ടറിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ സ്കൂട്ടറിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് ഹനീൻ തൽക്ഷണം മരിച്ചു. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. കാരക്കുന്ന് സ്വദേശി നാജിതാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. ഇയാളെ എടവണ്ണ ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
