Wednesday, September 17News That Matters
Shadow

പോക്സോ കേസിൽ നവവരൻ അറസ്റ്റിൽ

വർക്കല : നവവരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ 17കാരിയെ വിവാ​ഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറുമാസം മുന്നേ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാ​ഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനിടെ പെൺകുട്ടി ​ഗർഭണിയായി. അതിനെ തുടർന്ന് വർക്കലയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.ഭർത്താവിനെ റിമാൻഡ് ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL