മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചര്‍ച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അല്ലാതെ മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ട്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുവെന്നതരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് ഈ ചര്‍ച്ചയ്ക്കെല്ലാം ഇടയാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ഇന്നലെ ചേലക്കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സ്വര്‍ണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകള്‍ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ലീഗ് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷ വര്‍ഗീയതയോട് ലീഗ് സമരസപ്പെട്ടുവെന്നും വിമര്‍ശനമുണ്ട് കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നത് പൊലീസിനെ ജോലിയാണെന്നും, കുറ്റകൃത്യങ്ങള്‍ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com