എഐ സംവിധാനം വഴി വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റില്‍ നിന്ന് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി സാബിക്ക് (26) ആണ് പിടിയിലായത്. 48 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. സാമ്ബത്തിക തട്ടിപ്പ് സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുത്തു നല്കുന്ന പ്രധാന കണ്ണിയാണ് സാബിക്ക്.ജോലിയില്‍ നിന്നും വിരമിച്ച കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഷെയർ ട്രേഡിങ് രംഗത്ത് പ്രവൃത്തിപരിചയമുള്ള വ്യക്തികളുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിർമിച്ച് അവ ഉപയോഗിച്ച് ഓഹരിയെ സംബന്ധിച്ച് ക്ലാസുകളും മറ്റും പ്രതികള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്രകാരം വിശ്വാസം പിടിച്ചിപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്.വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം 48ലക്ഷം കവർന്നത്.തട്ടിയെടുത്ത പണം നെറ്റ് ബാങ്കിങ് വഴി മറ്റ് പ്രതിയായ മുജീബിന് കൈമാറും. ശേഷം ചെക്ക് ഉപയോഗിച്ച് പ്രതികളായ സാബിക്ക്, ജാബിറലി എന്നിവർ പണം പിൻവലിക്കും. പണം പിൻവലിച്ച ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർകെ ആർ രഞ്ജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ വിമീഷ്, രാജേഷ് ജോർജ്, ഷമാന അഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓണ്‍ലൈൻ തട്ടിപ്പിനിരയായവർക്ക് പരാതി നല്കാൻ 1930 എന്ന നമ്ബറില്‍ ബന്ധപ്പെടാം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com