താനൂരില്‍ നടന്ന യു ഡി എഫ് വിചാരണ സദസ്സില്‍ നിവേദനവുമായി എത്തിയ ഭിന്ന ശേഷിക്കാരിയായ ഇരുപത്തൊന്നുകാരി ദിജിഷക്ക് നല്‍കാമെന്നേറ്റ മുച്ചക്ര വാഹനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഇന്ന് കൈമാറി. കാലിന് സ്വാധീനമില്ലാതെ നടക്കാന്‍ പറ്റാത്ത ദിജിഷ സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്ഷങ്ങളായി പല വാതിലുകളും മുട്ടുന്നു. പല ഒഴിവു കഴിവുകളും പറഞ്ഞു അധികൃതര്‍ എല്ലാഴ്‌പ്പോഴ് തിരിച്ചയക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് താനൂരിലെ വിചാരണ സദസ്സിനെക്കുറിച്ച് അറിഞ്ഞ ദിജിഷ നിവേദനവുമായി എത്തുന്നത്. വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന യുവതിയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി വന്ന് സങ്കടം കേള്‍ക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷി നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അവസാനം തന്റെ ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ദിജിഷ മടങ്ങിയത്. ആ സ്വപ്നമാണ് ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ യിലൂടെ പൂവണിഞ്ഞത്. ‘ഇത്ര കാലവും സ്വന്തം കാര്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇനിയെനിക്ക് സ്വന്തമായി ആരുടേയും ആശ്രയമില്ലാതെ യാത്ര ചെയ്യാം.’ സന്തോഷം മറച്ചു വെക്കാതെ ദിജിഷ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ യുടെ കരാത്തോട്ടെ വസതിയില്‍ വെച്ചാണ് വാഹനം കൈമാറിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com