മലപ്പുറം;ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ വനിതാ വിഭാഗമായ സിന്ദൂരം മഞ്ചേരി യൂണിറ്റ് മുതിര്‍ന്ന വനിതാ ഡോക്ടര്‍ റിട്ട. മെഡിക്കല്‍ ഓഫീസര്‍ ഡോ കുമുദിനി സുരേഷിനെ ആദരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എം മുഹമ്മദ് അസ്ലം ഡോക്ടേഴ്‌സ് ഡേ മൊമെന്റൊ സമ്മാനിച്ചു.ഐ.എച്ച് കെ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.ടി സി ഫാലിഹ പൊന്നാടയണിയിച്ചു. ഐ.എച്ച്.കെ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ പി.എ നൗഷാദ്,ഡോ ജാസ് മുഹമ്മദ്,ഡോ ഷംന ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
