
തിരൂരങ്ങാടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റലിലേക്ക് വീൽചെയറുകൾ നൽകി. കോൺഗ്രസ്സ് മൂന്നിയൂർ മണ്ഡലം പ്രസിഡൻ്റ് കെ. മൊയ്തീൻകുട്ടിയിൽ നിന്നും ആർ എം ഓ, ഡോക്ടർ.ഹഫീസ് റഹ്മാൻ വീൽ ചെയർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ്. സി, കെ, ഹരിദാസൻ ,മൊയ്തീൻ മൂന്നിയൂർ, സലാം പടിക്കൽ, മുഹ്സിൻ പടിക്കൽ, മുഹമ്മദ് പീച്ചൻവീടൻ , കാദർക്കുട്ടി മാളിയേക്കൽ, മുസ്ഥഫ തൈക്കാടൻ, തിരൂരങ്ങാടി ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട്എ കെ സുന്ദരി,സീനിയർ നഴ്സിംഗ് ഓഫീസർമാരായ വി. ആർ. രഞ്ജിനി. കെ അനിത, പി.എസ് പുഷ്പലത എന്നിവർ സന്നിഹിതരായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com