അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു. SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
