വാഹന ഡീലര്‍മാര്‍ക്ക് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഡീലര്‍ഷിപ്പ് അനുമതി പത്രം സംബന്ധമായ വിഷയത്തില്‍ സുതാര്യത കൊണ്ടുവരണമെന്ന് കേരള സ്‌റ്റേറ്റ് യൂസഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് അനില്‍ വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കാജാ ഹുസൈന്‍ അനുസ്മരണം ശശീന്ദ്രന്‍ കണ്ണൂര്‍ നിര്‍വഹിച്ചു.സംസ്ഥാന ട്രഷറര്‍ സുമീര്‍ കൊല്ലം, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ ടി സി മജീദ് മഞ്ചേരി , തുടങ്ങിയവര്‍ സംസാരിച്ചു.ലഹരി ഉപയോഗത്തിനെതിരെ താലൂക്ക്,ഏരിയാ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. ഒ ടി പി ഡീലര്‍മാര്‍ക്ക് അയക്കുന്ന വിധത്തില്‍ പരിവാഹന്‍ സോഫ്റ്റ്‌വെയര്‍ പുനക്രമീകരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുജീബ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി കുറ്റിപ്പുറം നന്ദിയും പറഞ്ഞു. ഭാരവാഹികളായി മുജീബ് കൊണ്ടോട്ടി (പ്രസിഡന്റ്),മജീദ് ആര്‍ ട ിസി (ജനറല്‍ സെക്രട്ടറി), മുഹമ്മദാലി കുറ്റിപ്പുറം
