വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിന് ലഭിച്ച വയോ പുരസ്‌കാര തുകയിൽ നിന്ന് ചെലവഴിച്ച്, ഹോമിൽ വരുന്ന മുതിർന്ന പൗരന്മാർക്ക് വ്യായാമത്തിനായി സ്പിൻ ബൈക്ക് വാങ്ങി സമർപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ഭരണസമിതി അംഗം സി.പി. കാദർ, ഐസിഡിഎസ് സൂപ്പർവൈസർ ജസീനമോൾ സന്നിധരായി.
