തിരൂരങ്ങാടി : സാധാരണക്കാരായ പൊതുജനങ്ങൾക്കെതിരെ പോലീസ്സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂര പീഡനങ്ങൾ ഇല്ലാതാക്കാൻ ആന്റ്റി ടോർച്ചർ ലോ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല പ്രതിഷേധ പോസ്റ്റർ കാംപയിന്റെ ഭാഗമായി ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പാർട്ടി പ്രവർത്തകർ തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി ഷമീം ഹംസ പി ഓ, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സാദിഖ് തെയ്യാല, ഫൈസൽ ചെമ്മാട്, ഫിറോസ് പരപ്പനങ്ങാടി, അബ്ദുൽ റഹീം പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.

