Sunday, December 7News That Matters
Shadow

പരപ്പനങ്ങാടിയിൽ ലോക ഭിന്നശേഷി ദിനാചരണം ‘സാഥി-2025’ സംഘടിപ്പിച്ചു

പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററും ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി “സാഥി – 2025” സംഘടിപ്പിച്ചു. പുത്തൻപീടിക പുളിക്കലക്കത്ത് പ്ലാസയിൽ നടന്ന ചടങ്ങ് ഉജ്വല ബാല്യ പുരസ്കാര ജേതാവും മോട്ടിവേഷൻ സ്പീക്കറുമായ അമൽ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റും അവതാരകയുമായ ഡോ. നീതു കൃഷ്ണ, ഗായകൻ മെഹറൂഫ് കോഴിക്കോട് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത്, മലബാർ എഡ്യുക്കേഷൻ ചെയർമാൻ തുടിശ്ശേരി കാർത്തികേയൻ, കബീർ ഹാബിറ്റാറ്റ്, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ, ഗവ. മോഡൽ ലാബ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സൗമ്യ, അധ്യാപകരായ കെ.കെ. ഷബീബ, പി. ഹംസിറ, ഫാത്തിമ സുഹറ ശാരത്ത് എന്നിവർ സംസാരിച്ചു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ സ്വാഗതവും ടി.കെ. രജിത നന്ദിയും പറഞ്ഞു.

വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ഒരുക്കുന്നതിനും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആഹ്വാനം ചെയ്ത് പരപ്പനങ്ങാടി ടൗണിൽ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം, ഫിലിം ഫെസ്റ്റ്, സർക്കസ് ഷോ, സ്പോർട്സ് മീറ്റ്, രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് എന്നിവയും നടന്നു. കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരം നൽകുന്നതിനായി അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന സ്റ്റാളും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL