മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍ ഓണക്കോടികള്‍ എത്തിച്ചു നല്‍കി. വിവിധ മഹല്ല് കമ്മിറ്റികള്‍ നടത്തിയ നബിദിന റാലിയില്‍ മധുരവും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ പള്ളി മഹല്ല് കമ്മിറ്റിയുടെ റാലിയില്‍ മധുരം വിതരണം ചെയ്ത് ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ മഹല്ല് റാലികളില്‍ ഭാരവാഹികളായ നൗഷാദ് പാതാരി, നൗഷാദ് ബിസ്്മി, നൗഷാദ് നന്നമുക്ക്, നൗഷാദ് പുത്തനത്താണി, നൗഷാദ് ആലിപ്പറമ്പ് , നൗഷാദ് ആലിക്കപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
