Wednesday, September 17News That Matters
Shadow

മാധ്യമ കൂട്ടായ്മയുടെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: പ്രസ്സ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് തേഞ്ഞിപ്പലവും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കമ്മിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് കൈതാങ്ങൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഓണക്കിറ്റ് വിതരണവും നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ പി.ആര്‍.ഒ സി.കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്‍പ്പെടെയുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധകാരണങ്ങളാല്‍ തെരുവില്‍ എത്തിപ്പെട്ട് ബന്ധുക്കളെ തേടുന്നവര്‍ക്കും തെരുവില്‍ കഴിയുന്നവരില്‍ അസുഖബാധിതരായവര്‍ക്കും സംരക്ഷണമൊരുക്കിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം. സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം. മോഹനകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എം മുസ്തഫ, കെ.ജെ.യു ജനറല്‍ സെക്രട്ടറി എന്‍.എം കോയ പള്ളിക്കല്‍, മിറാക്കിള്‍ ഷെള്‍ട്ടര്‍ ഹോം സെക്രട്ടറി ഷബീറലി കോടമ്പുഴ, സംസാരിച്ചു. കെ.ജെ.യു പ്രസിഡന്റ് പ്രശാന്ത് കുമാര്‍, ട്രഷറര്‍ പി. ദേവദാസ്, മറ്റു ഭാരവാഹികളായ പ്രവീണ്‍ കുമാര്‍ വള്ളിക്കുന്ന്, മുസ്തഫ പള്ളിക്കല്‍, മുജീബ് ചേളാരി, മുഹമ്മദ് സിയാദ്, മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം മാനേജര്‍ ധന്യ ബാലചന്ദ്രന്‍, ട്രഷറര്‍ അനസ്, പി. അനിത പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL